കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റിസർച്ച് സൂപ്പർവൈസർ; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിൽ റിസർച്ച് സൂപ്പർവൈസർമാരായി അംഗീകാരം നേടുന്നതിനായി അധ്യാപകർ/ ശാസ്ത്രജ്ഞർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർവകലാശാലയ്ക്ക് കീഴിലുള്ള അസിസ്റ്റന്റ് പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ പ്രൊഫസർ അല്ലെങ്കിൽ തതുല്യമായ യോഗ്യതയുള്ള  അധ്യാപകർ / ശാസ്ത്രജ്ഞർ എന്നിവർക്ക് ഒപ്പം ചേർത്തിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 05.08.2023 മുതൽ 26.08.2023  വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

അറിയിപ്പ്

കണ്ണൂർ സർവകലാശാലയിൽ ഗവേഷണം നടത്തുകയും വിവിധ കാരണങ്ങളാൽ അനുവദനീയമായ കാലയളവിനുള്ളിൽ പ്രബന്ധം സമർപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്ത വിദ്യാർത്ഥികൾക്ക് 2023 ഡിസംബർ 31 വരെ വ്യവസ്ഥകൾക്ക് വിധേയമായി പ്രബന്ധം സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നു. അവസരം വിനിയോഗിക്കാൻ താല്പര്യമുള്ള ഗവേഷണ വിദ്യാർഥികൾ, ഇത് സംബന്ധിച്ച ഉത്തരവ്, വിശദവിവരങ്ങൾ എന്നിവയ്ക്ക് കണ്ണൂർ സർവ്വകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

പരീക്ഷാ വിജ്ഞാപനം 

സെപ്റ്റംബർ 20 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി ജി ഡി സി പി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 17.08.2023 മുതൽ 22.08.2023 വരെയും പിഴയോടുകൂടി 23.08.2023 വരെയും അപേക്ഷിക്കാം.

സെപ്റ്റംബർ  11  ന് ആരംഭിക്കുന്ന ബി കോം അഡിഷണൽ കോ ഓപ്പറേഷൻ (പ്രൈവറ്റ് രജിസ്ട്രേഷൻ ) ,ഏപ്രിൽ 2023 പരീക്ഷകൾക്ക്  പിഴയില്ലാതെ 11.08.2023 വരെയും പിഴയോടു കൂടി 16.08.2023 വരെയും അപേക്ഷിക്കാവുന്നതാണ്.

പ്രോജക്ട്

നാലാം സെമസ്റ്റർ  പ്രൈവറ്റ് രജിസ്ട്രേഷൻ എം എ അറബിക്/ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 29.09.2023 ന് വൈകുന്നേരം 4  മണിക്കകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.  പ്രൊജക്റ്റ് തയാറാക്കി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള, അതാത് വിഷയങ്ങളുടെ സിലബസിലും പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. പ്രോഗ്രാമുകളുടെ റെഗുലേഷൻസിലും  ലഭ്യമാണ്.

ക്ലാസുകൾ 10 ന് ആരംഭിക്കും

2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി ക്ലാസുകൾ 10/08/2023 ന് ആരംഭിക്കുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ പഠന വകുപ്പുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

സീറ്റൊഴിവ്

  • കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാംപസിൽ എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം എസ് സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് ഒരു എൻ ആർ ഐ സീറ്റ് ഒഴിവുണ്ട്. ഫോൺ: 9746602652 , 9946349800

  • കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാംപസിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്  പഠനവകുപ്പിൽ എം എസ് സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 7 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ  സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന  ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിലെ   എം  എസ് സി  കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ് സി /എസ് ടി  വിഭാഗങ്ങൾക്കായി  സംവരണം ചെയ്ത 3 സീറ്റുകളും (എസ് സി-2, എസ് ടി-1)  എം സി എ  പ്രോഗ്രാമിന് എൻ ആർ ഐ വിഭാഗത്തിനായുള്ള  ഒരു സീറ്റും ഒഴിവുണ്ട്.    യോഗ്യരായ വിദ്യാർത്ഥികൾ    08-08-2023  (ചൊവ്വാഴ്ച )     രാവിലെ  10.30  ന്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ എത്തണം.

  • കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ ഇക്കണോമിക്സ്ന് 1 എസ് സി സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ 07-08-2023 ന് രാവിലെ 11 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം വകുപ്പ് മേധാവി മുമ്പാകെ എത്തണം. ഫോൺ:9400337417

  • കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസിൽ 5 ഇയർ ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്ത് 8 , 9 തീയതികളിൽ രാവിലെ 10 മണിമുതൽ നടക്കുന്ന സ്പോട്ട് അഡ്മിഷനായി അസൽ സർട്ടിഫികറ്റുകൾ സഹിതം പഠനവകുപ്പിൽ എത്തണം. ഫോൺ:7510396517

error: Content is protected !!