മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂഫെ തുടങ്ങി  

ജില്ലാ പഞ്ചായത്ത് മയ്യില്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന കഫെ അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായുള്ള സ്‌കൂഫെ മയ്യില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 സ്‌കൂളുകളില്‍ കുടുംബശ്രീ സംരംഭമായാണ് സ്‌കൂഫെ പദ്ധതി നടപ്പിലാക്കുന്നത്. മായമില്ലാത്ത പോഷക ഗുണമുള്ള ലഘു ഭക്ഷണങ്ങളും നോട്ട് പുസ്തകങ്ങള്‍, പേന തുടങ്ങി സ്റ്റേഷനറി സാധനങ്ങളും വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ ലഭിക്കും.

മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷയായി. ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി എന്‍ എസ് എസ് ലീഡര്‍ വിഷ്ണുനാഥിന് നല്‍കി നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മയ്യില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രവി മാണിക്കോത്ത്, വി വി അനിത, പഞ്ചായത്ത് അംഗങ്ങളായ ഇ എം സുരേഷ് ബാബു, കെ ബിജു, കെ ശാലിനി, എ പി സുചിത്ര, പ്രിന്‍സിപ്പല്‍ എം കെ അനൂപ്കുമാര്‍, പി ടി എ പ്രസിഡണ്ട് സി പത്മനാഭന്‍, സ്റ്റാഫ് സെക്രട്ടറി കെ സി സുനില്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി പി രതി തുടങ്ങിയവര്‍ പങ്കെടുത്തു. കയരളം സ്വദേശികളായ കെ വി മിനി, സി ഷൈമ, കെ പി ഷാഹിദ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്‌കൂഫെ നടത്തുന്നത്.

error: Content is protected !!