തുരീയം സംഗീതോത്സവം 26 മുതൽ പയ്യന്നൂരിൽ

file photo

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംഗീതോത്സവങ്ങളിൽ ഒന്നായ തുരീയം സംഗീതോത്സവത്തിന്
26ന് തുടക്കമാവും. 21 ദിവസം നീണ്ടുനിൽക്കുന്ന പതിനെട്ടാമത് തുരീയം സംഗീതോത്സവത്തിൽ പത്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ അടക്കമുള്ളവർ പങ്കെടുക്കും.

26ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന പരിപാടിയിൽ ടി. പത്മനാഭൻ , അബ്ദു സമദ് സമദാനി എം പി, പി കെ ശ്രീമതി ,കലക്ടർ എസ് ചന്ദ്രശേഖർ, മനോജ് കെ ജയൻ , കെ വി ലളിത എന്നിവർ പങ്കെടുക്കും പയ്യന്നൂർ ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ
നടക്കുന്ന സംഗീതോത്സവത്തിന്റെ
ഒന്നാം ദിവസം ലോക പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ പത്മവിഭൂഷൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ
പങ്കെടുക്കും. യോഗേഷ് സാംസി ആണ് തബല . രണ്ടാം ദിവസം ഹരീഷ് ശിവരാമകൃഷ്ണൻ, 28ന് കോട്ടയം ജമനീഷ് ഭാഗവതർ ,29ന് സുമിത്ര ഗുഹ
മുപ്പതിന് സാകേത് രാമൻ
ജൂലൈ ഒന്നിന് വി. ആർ ദിലീപ് കുമാർ
രണ്ടിന് ഡോക്ടർ എൽ സുബ്രഹ്മണ്യം , 3 ന് മോഹനവീണ വാദകൻ പോളി വർഗീസ്
നാലിന് ബാംഗ്ലൂർ എസ് ശങ്കർ അഞ്ചിന് പാപനാശം അശോക് രമണി ആറിന് മുടികൊണ്ടാൻ രമേശ്, ഏഴിന് വസുധാ രവി,
എട്ടിന് ഡോക്ടർ പണ്ഡിറ്റ് പ്രമോദ് ഗെയ്ക്കവാദ് എന്നിവർ സംഗീതകച്ചേരി ഒരുക്കും.
ഒമ്പതിന് സായി തേജസ് ചന്ദ്രശേഖർ 10ന് മദ്രാസ് പി ഉണ്ണികൃഷ്ണൻ ,11ന് ടി.എം കൃഷ്ണ, 12ന് പണ്ഡിറ്റ് വെങ്കിടേഷ് കുമാർ ,13 ന് കുമരേഷ്,ജയന്തി കുമരേഷ്
പതിനാലിന് അഭിഷേക് രഘുറാം
15ന് സഞ്ജയ് സുബ്രഹ്മണ്യം എന്നിവർ
സംഗീത സായാഹ്നം ഒരുക്കും എന്ന് പോത്താംങ്കണ്ടം ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതി പറഞ്ഞു.
16 ന് സമാപന ദിവസം നാലുമണിക്ക്
ഹിന്ദുസ്ഥാനി സംഗീതം. സമാപന സമ്മേളനത്തിൽ
വെസ്റ്റ് ബംഗാൾ ഗവർണർ ഡോക്ടർ സി വി ആനന്ദബോസ് തുടങ്ങിയവർ പങ്കെടുക്കും പഞ്ചരത്ന കീർത്തനാലാപനത്തോടെ പതിനെട്ടാമത് തുരീയം സംഗീതോത്സവം സമാപിക്കും.

error: Content is protected !!