ലോക സംഗീത ദിനത്തോടനുബന്ധിച്ച് മ്യുസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സാന്ത്വന സംഗീത പരിപാടി സംഘടിപ്പിച്ചു

ലോക സംഗീത ദിനത്തോടനുബന്ധിച്ച് മ്യുസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി, IRPC സാന്ത്വന കേന്ദ്രം തയ്യിൽ വച്ച് “സാന്ത്വന സംഗീതം” സംഗീത പരിപാടി സംഘടിപ്പിച്ചു . സംഗീതം മരുന്നിനേക്കാൾ മനുഷ്യന് സുഖപ്പെടുടുമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഓരോ അന്തേവാസികളുടെയും മുഖത്ത് അപ്പോൾ കാണാനായത് .

വരികൾക്കിടയിലൂടെ അവർ സ്വയം തിരിച്ചറിയപ്പെടുന്നപോലെ ,ഓരോ കണ്ണുകളും പലതും ഓർത്തെടുക്കൻ ശ്രമിക്കുന്നുണ്ടായിരുന്നു.

സ്വാന്ത്വന സംഗീതത്തിന് ഗായകരായ പ്രമോദ് പൂമംഗലം,രൂപേഷ് കണ്ണൂർ,പ്രവീൺചെറുകുന്ന്,ദേവദാസ്,ജോണി തയ്യിൽ,സന്ദീപ്,പ്രസാദ് മുള്ളുൽ,മുജീബ് റഹ്മാൻ,സൈഫ് ഷാ,റാണി പീറ്റർ,സനീറ്റ ഗ്രേസ്,ജോഷിയ,ജീന കണ്ണൂർ,
റസിയ എന്നിവർ നേതൃത്വം നൽകി .

സംസ്ഥാന സെക്രട്ടറി അനിൽ രാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ.C.R. അദ്ധ്യക്ഷത വഹിച്ചു .IRPC കേന്ദ്രം മാനേജർ പുരുഷോത്തമൻ,ജോബി ജോസഫ് ,ഷൈജു പുതിയ തെരു,തുടങ്ങിയവർ പങ്കെടുത്തു .

error: Content is protected !!