വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കെജിടിഇ പ്രിന്റിങ്: അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നടത്തുന്ന കെജിടിഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെജിടിഇ പ്രസ്സ്‌വര്‍ക്ക്, കെജിടിഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി ആണ് യോഗ്യത. മെയ് 24 വരെ അപേക്ഷിക്കാം.
അപേക്ഷാ ഫോറം സി-ആപ്റ്റിന്റെ ഔദ്യോഗിക വെബ്‌സെറ്റായ www.captkerala.com ല്‍ ലഭിക്കും. ഫോണ്‍ 0495 2723666, 0495 2356591, 9778751339. ഇ മെയില്‍: kozhikode@captkerala.com.
സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ്

അതിഥികള്‍ക്കായി താമസ സൗകര്യമുള്ള  ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട  റേറ്റിങ് നടത്തുന്നു.  കേന്ദ്ര ടൂറിസം വകുപ്പും  സ്വച്ഛ് ഭാരത് മിഷനും  ചേര്‍ന്ന് നല്‍കുന്ന സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തങ്ങള്‍ ശുചിത്വ മിഷനാണ് സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്.
റേറ്റിങിനായി https://sglrating.suchitwamission.org/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും, പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിനു ശേഷം റേറ്റിങ്ങിനുള്ള അപേക്ഷ നല്‍കാം.

ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍  2024-25 അധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. thss.ihrd.ac.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അതാത്  സ്‌കൂളുകളില്‍ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. മെയ് 28ന് വൈകിട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഫീസായ 110 രൂപ (എസ് സി/എസ് ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) ഓണ്‍ലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും  സ്‌കൂള്‍ ക്യാഷ് കൗണ്ടറില്‍ നേരിട്ടും അടക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫീസ്  അടച്ചതിന് ശേഷം ഫീസ് അടച്ചതിന്റെ  വിശദവിവരങ്ങള്‍ thss.ihrd.ac.in ല്‍ നല്‍കണം
ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ ഫീസും സഹിതം  (രജിസ്‌ട്രേഷന്‍ ഫീസ് അതാത് പ്രിന്‍സിപ്പല്‍മാരുടെ പേരിലെടുത്ത ഡി ഡി ആയും സ്‌കൂള്‍ ക്യാഷ് കൗണ്ടറിലും അടക്കാം) മെയ് 28 ന് വൈകിട്ട് നാല്  മണിക്കകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ എച്ച് ആര്‍ ഡിയുടെ വെബ്‌സൈറ്റായ ihrd.ac.in ലും ലഭിക്കും. ഇ മെയില്‍: itdihrd@gmail.com.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, ജെറിയാടിക് കെയര്‍ ഗിവര്‍, ടെലികോം ടെക്‌നീഷ്യന്‍, ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്‌സിക്യൂട്ടീവ്, ഇന്‍ഫ്രസ്ട്രക്ചര്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ ഹ്രസ്വകാല സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. ഫോണ്‍: 8301884898, 7907413206, 9656716155, 8921878213.

കമ്മ്യൂണിറ്റി മൊബിലൈസര്‍ നിയമനം

ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ കമ്മ്യൂണിറ്റി മൊബിലൈസര്‍മാരെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് യോഗ്യത. ഫോണ്‍: 8301884898, 7907413206, 9656716155, 8921878213.

താല്‍ക്കാലിക മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ 2024 – 25 അധ്യയന വര്‍ഷത്തില്‍ ഗവ.പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകരായി ഉദേ്യാഗക്കയറ്റം നല്‍കുന്നതിന് അര്‍ഹരായ അധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ എന്നിവിടങ്ങളിലെ  നോട്ടീസ് ബോര്‍ഡുകളില്‍ പട്ടിക പതിച്ചിട്ടുണ്ട്. പട്ടികയില്‍ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ മെയ് 27നകം നിയന്ത്രണ ഉദേ്യാഗസ്ഥന്റെ അഭിപ്രായത്തോടുകൂടി സമര്‍പ്പിക്കണം.  നിശ്ചിത തീയതിക്കകം ലഭിക്കാത്ത പരാതികള്‍ പരിഗണിക്കുകയില്ല.  ഫോണ്‍: 0497 2705149.

അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കിവരുന്ന കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയം തൊഴില്‍ പദ്ധതികള്‍ക്കുവേണ്ടി മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കെസ്‌റു പദ്ധതിയില്‍ ഒരു ലക്ഷം രൂപയാണ് വായ്പ തുക. 20 ശതമാനം സബ്‌സിഡി ലഭിക്കും.  മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് പദ്ധതിയില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.  25 ശതമാനമാണ് സബ്‌സിഡി.  അപേക്ഷാ ഫോറം മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കും.  ഫോണ്‍: 0490 2474700.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങില്‍ ബിഎസ്‌സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്, ബിഎസ്‌സി ഇന്റീരിയര്‍  ഡിസൈനിങ് ആന്റ് ഫര്‍ണിഷിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യൂണിവേഴ്‌സിറ്റിയുടെ www.admission. kannuruniversity.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. യോഗ്യത: പ്ലസ്ടു. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ 0497 2835390, 8281574390.

ലേണേഴ്‌സ് ടെസ്റ്റ് മാറ്റി

സാരഥി സൈറ്റില്‍ സാങ്കേതിക തടസ്സമായതിനാല്‍ മെയ് 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലേണേഴ്‌സ് ടെസ്റ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ സര്‍വീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് (പ്ലസ്ടു) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഫോണ്‍: 9072592458.

ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ഓഫീസിലെ യു പി എസ് മെഷീന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വേട്ടഷന്‍ ക്ഷണിച്ചു.  മെയ് 22ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700205.

error: Content is protected !!