കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം

മൂന്നാം പ്രൊഫഷണൽ ബി.എ.എം.എസ്. സപ്ലിമെന്ററി (ഡിസംബർ 2020) പരീക്ഷകൾക്കായുള്ള പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പരീക്ഷകൾക്കുള്ള അപേക്ഷകൾ  പിഴയില്ലാതെ ജൂൺ 30 വരേയും പിഴയോട് കൂടി ജൂലൈ  04 വരേയും സമർപ്പിക്കാം. അപേക്ഷയും ചലാൻ രശീതിയും ജൂലൈ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി  സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്.

അഭിരുചി പരീക്ഷ

കണ്ണൂർ സർവകലാശാല സംഗീതപഠന വിഭാഗത്തിലെ 2023-24 വർഷത്തെ എം എ പ്രവേശനത്തിൻ്റെ ഭാഗമായുള്ള അഭിരുചി പരീക്ഷ ജൂൺ 24 ന് രാവിലെ 10:30 ന് പഠനവകുപ്പിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പുമായി ബന്ധപ്പെടണം.

ഇന്റഗ്രേറ്റഡ് പി ജി പ്രവേശന പരീക്ഷ

കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി),  എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻ്റ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം ജൂലൈ 3, 4 തീയതികളിൽ പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിൽ വച്ച് നടക്കും. പരീക്ഷാ സമയം രാവിലെ 10:30 മുതൽ 12:30 വരെ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പി ജി പ്രവേശന പരീക്ഷകൾ 24 ,25 തീയതികളിൽ

2023-24 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ / സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 24/06/2023, 25/06/2023 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ ആന്റ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2023-24 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കന്ററി വിജയകരമായി പൂർത്തിയായവർക്ക്, അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഗെയിം പ്രൊഫിഷ്യൻസിയുടെയും കായിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 11 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല സംഗീത പഠനവിഭാഗത്തിൽ ലോക സംഗീത ദിനാചരണം നടത്തി

ജൂൺ 21 ലോക സംഗീതദിനത്തോടനുബന്ധിച്ച്‌ കണ്ണൂർ സർവകലാശാല സംഗീത പഠനവിഭാഗവും ഇന്ദിരാ ഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സ് സെന്റർ ഫോർ ദി ആർട്സും (ഐ ജി എൻ സി എ ) ചേർന്ന് കണ്ണൂർ സർവകലാശാല പയ്യന്നുർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലുള്ള സംഗീത പഠന വിഭാഗത്തിൽ വച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ഫോൾക്‌ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എ കെ നമ്പ്യാർ ഉദഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ശ്രീ ഉസ്താദ് റഫീഖ് ഖാൻ, കർണാടിക് സംഗീതജ്ഞരായ ഡോ. ഇ.എൻ സജിത്, ശ്രീമതി ഗീത ശ്യാം പ്രകാശ്, ശ്രീമതി ജയന്തി ശ്രീധരൻ എന്നിവർ പ്രഭാഷണവും കച്ചേരികളും അവതരിപ്പിച്ചു.

 

സർവകലാശാലയിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ

കണ്ണൂർ സർവകലാശാല ഐ ടി സെന്ററിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്ക് പരമാവധി ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മേൽ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള സ്കിൽ ടെസ്റ്റ് സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് 05 / 07 /2023 ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ചിതമാതൃകയിൽ അപേക്ഷകൾ 29 / 06 / 2023 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലാ രജിസ്ട്രാർ മുമ്പാകെ നേരിട്ടോ തപാൽവഴിയോ സമർപ്പിക്കേണ്ടതാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ ഫോറം ഉപയോഗിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!