വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാരിതോഷികത്തിന് അപേക്ഷിക്കാം

കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്ലസ്ടു, വി എച്ച് എസ് ഇ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പാരിതോഷികം നൽകുന്നു. എസ് എസ് എൽ സി പരീക്ഷയിൽ 10 എ പ്ലസ്, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതവും  പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് 5000 രൂപയുമാണ് പാരിതോഷികം നൽകുന്നത്.  2022-23 വർഷത്തിൽ  കായിക വിനോദ മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടിയവർക്കും പാരിതോഷികം നൽകും.
അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി/അനുബന്ധമത്സ്യത്തൊഴിലാളി പാസ് ബുക്ക് പകർപ്പ്, മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ തിരിച്ചറിയിൽകാർഡ്/ആധാർ കാർഡ് പകർപ്പ്, ബേങ്ക് പാസ്സ് ബുക്ക് പകർപ്പ് എന്നിവ സഹിതം  ജൂൺ  30 നകം അതാത് ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം.

പ്രകൃതി പഠനക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം ഈ വർഷം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ നടക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്കാണ് ക്യാമ്പ്.  ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് സ്വയം വഹിക്കണം. ക്യാമ്പിലെ വിദ്യാർഥികൾക്കുള്ള ഭക്ഷണം പ്രകൃതി പഠന കേന്ദ്രങ്ങളിൽ നിന്നും നൽകും. ഏകദിന പഠന ക്യാമ്പ്  അനുവദിക്കുന്നതിൽ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങൾ, ഫോറസ്ട്രി ക്ലബ്, ഇക്കോ ക്ലബ്, നേച്ചർ ക്ലബ്, ഇസിസി, എൽജിസി, എൻസിസി,എൻഎസ്എസ്, എസ്പിസി, ഭൂമിത്ര സേന, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ഊർജ്ജ ക്ലബ്, ആരോഗ്യ ക്ലബ് എന്നീ വിഭാഗങ്ങൾക്ക് മുൻഗണന. നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട് എന്ന വിലാസത്തിൽ ജൂലൈ 15 നകം ലഭിക്കണം. ഫോൺ. 8547603871.

പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്

കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർട്രെയിനിംഗ് (കാലാവധി -1 വർഷം, യോഗ്യത-എസ് എസ് എൽ സി), ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (കാലാവധി-1 വർഷം, യോഗ്യത-പ്ലസ്ടു) എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫോൺ: 9072592458, 04902321888. വിലാസം: കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, സഹാറ സെന്റർ, എ വി കെ നായർ  റോഡ്, തലശ്ശേരി, കണ്ണൂർ-670101

ഖാദി ബോർഡ് ബോധവത്കരണ സെമിനാർ 26ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കുന്ന സംസ്ഥാന സർക്കാറിന്റെ ‘എന്റെ ഗ്രാമം’, കേന്ദ്ര സർക്കാറിന്റെ ‘പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പിഎംഇജിപി), തേനീച്ച വളർത്തൽ എന്നീ പദ്ധതികൾ സംബന്ധിച്ച ബോധവത്കരണ സെമിനാർ ജൂൺ 26ന് രാവിലെ 11 മണിക്ക് പാട്യം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻവി ഷിനിജ അധ്യക്ഷയാവും. കെഎം ശങ്കരൻകുട്ടി, ഷോളി ദേവസ്യ എന്നിവർ ക്ലാസെടുക്കും.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

കണ്ണൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആന്റ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ, ഫുഡ് ആന്റ് ബിവറേജ് സർവ്വീസ് എന്നിവയാണ് കോഴ്‌സുകൾ. ഒരു വർഷത്തെ കോഴ്‌സിന് പ്ലസ്ടു/ പ്രീ ഡിഗ്രി/ തത്തുല്യം ആണ് യോഗ്യത. അപേക്ഷാ ഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 100 രൂപക്ക് ജനറൽ വിഭാഗക്കാർക്കും 50 രൂപക്ക് പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെവർക്കും ലഭിക്കും. അപേക്ഷാ ഫോറം https://fcikerala.org/ൽ നിന്നും ഡൗൺലോഡ് ചെയ്യാം.  ഡൗൺലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം അപേക്ഷാ ഫീസിന്റെ ഡി ഡി പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ എന്ന വിലാസത്തിൽ എസ്ബിഐയുടെ കണ്ണൂർ ടൗൺ ബ്രാഞ്ചിൽ മാറത്തക്ക വിധം എടുത്ത് സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കാർഡ് സഹിതം അപേക്ഷിക്കണം. ജൂൺ 30ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.ഫോൺ: 0497 2706904, 0497 2933904, 9895880075.

സർട്ടിഫിക്കറ്റ് വിതരണം

തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിന്ന് 2019  മാർച്ചിൽ ടി എച്ച് എസ് എൽ സി പാസായ വിദ്യാർഥികളുടെ ലെവൽ ഒന്ന്, ലെവൽ രണ്ട് എൻ എസ് ക്യു എഫ് സർട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങി. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരായി ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഡിപ്ലോമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

വാസ്തുവിദ്യാ ഗുരുകുലത്തിൽ ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്‌സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്‌സ് (യോഗ്യത: എസ് എസ് എൽ സി), പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സ് (അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ). അപേക്ഷ ജൂലൈ 10നകം എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തു വിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ 689533 എന്ന വിലാസത്തിൽ അയക്കുക. https://vasthuvidyagurukulam.com/ വഴി ഓൺലൈനായും അപേക്ഷിക്കാം. ഫോൺ: 0468 2319740, 9847053294, 9847053293, 9947739442.

ശിശുക്ഷേമ സമിതി യോഗം 7ന്

ജില്ലാ ശിശുക്ഷേമ സമിതി വാർഷിക ജനറൽ ബോഡി യോഗം ജൂലൈ ഏഴിന് രാവിലെ 10.30ന് ഡിപിസി ഹാളിൽ ചേരും.

ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽസ് ടെക്നോളജി ഡിപ്ലോമ കോഴ്സ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ അഞ്ച് വരെ നൽകാം. എസ് എസ് എൽ സി/ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും ഇടയിലായിരിക്കണം. പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകൾ നെയ്ത്തു വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ആകെയുള്ള 40 സീറ്റിൽ 30 സീറ്റ് കേരളത്തിൽ നിന്നുള്ളവർക്കും തമിഴ്നാട്-6, കർണാടക-2, പുതുച്ചേരി-2 എന്നീ അനുപാതത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് സേലം-17, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തിൽ പ്രവേശനം ലഭിക്കും. അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി https://www.iihtkannur.ac.in/ എന്ന വെബ്സൈറ്റ് വഴിയും സമർപ്പിക്കാം. അപേക്ഷഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും, എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും, വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ, വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ വെക്കണം. വിലാസം. എക്സിക്യൂട്ടീവ് ഡയരക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, പി ഓ കീഴുന്ന, തോട്ടട, കണ്ണൂർ-7 ഫോൺ. 0497 2835390, 0497 2965390.

ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികൾ

ജില്ലയിൽ ഫിഷറീസ് വകുപ്പ് 2023-24 വർഷത്തിൽ കടൽ മേഖലയിൽ നടപ്പാക്കുന്ന നിലവിലുള്ള തടി ബോട്ടുകളെ  സ്റ്റീൽ ഹൾ ഉള്ള ബോട്ടുകളാക്കി മാറ്റുന്ന പദ്ധതി, യന്ത്രവൽകൃത യാനങ്ങളിൽ റഫ്രിജറേഷൻ യൂണിറ്റ്, സ്ലറി, ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ്, സബ്‌സിഡി നിരക്കിൽ സ്‌ക്വയർമെഷ്, വലകൾ, മൗണ്ടഡ് ജി പി എസ്, ഇൻസുലേറ്റഡ് ബോക്‌സ് എന്നീ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കൾ  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്‌ട്രേഷൻ ലൈസൻസ് ഉള്ളവരുമായിരിക്കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ ലഭിക്കും.  ജൂൺ 30വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0497 2731081.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് പിജി പ്രവേശനം

കിലയുടെ കീഴിൽ തളിപ്പറമ്പ് പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് പിജി കോഴ്സുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ മൂന്ന്. എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആന്റ് ഡവലപ്പ്മെന്റ്, എംഎ പബ്ലിക് പോളിസി ആന്റ് ഡവലപ്പ്മെന്റ്, എംഎ ഡിസെൻട്രലൈസേഷൻ ആന്റ് ലോക്കൽ ഗവേണനസ് എന്നിവയാണ് കോഴ്സുകൾ. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസ് 500 രൂപ(എസ് സി/എസ് ടി/ പി ഡബ്യു ബി ഡി- 300 രൂപ)ഓൺലൈനായി അടക്കണം. വെബ്സെറ്റ്: https://www.admission.kannuruniversity.ac.in. ഫോൺ. 0460 2036586, 9895094110.

പശു വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ  കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്കായി ജൂലൈ നാല്, അഞ്ച് തീയതികളിൽ പശു വളർത്തലിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കർഷകർ ജൂലൈ മൂന്നിന് മുൻപായി രജിസ്ട്രർ ചെയ്യണം. ഫോൺ. 04972 763473.

ഡാറ്റാ എൻട്രി നിയമനം

എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കും താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ഐ ടി ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ ടി ഐ സർവെയർ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 30ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഫോൺ. 04902352320.

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റിൽ പുതുതായി വാങ്ങിയ ടേബിളിനായി തുണിയും ഗ്ലാസും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29 ഉച്ചക്ക് 12.30 വരെ ഫോൺ. 0497 2780226. വെബ്സൈറ്റ്: www.gcek.ac.in

തലശ്ശേരി കുടുംബ കോടതിയിൽ നിയമ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ആറിന് മൂന്ന് മണി വരെ. ഫോൺ. 04902323256.

കാങ്കോൽ സംസ്ഥാന വിത്തുല്പാദ കേന്ദ്രത്തിലെ തേക്ക് മരം ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23ന് ഉച്ചക്ക് രണ്ട് മണി വരെ. ഫോൺ.9383472046

error: Content is protected !!