വി.എസ്.സുനില്‍കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കി

സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിമാരായി മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി സുനീറിനേയും തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. ആര്‍. രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്‌റഫ്, കമല സദാനന്ദന്‍, സി.കെ ശശീധരന്‍, ടി.വി ബാലന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവിലെ പുതുമുഖങ്ങള്‍.

അതേസമയം, മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താതെ വീണ്ടും തഴഞ്ഞു. തൃശൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന്‍ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.

 

error: Content is protected !!