കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദസർക്കാർ ശ്രമം നടത്തുന്നു. എംഎൽഎമാരെ കുതിരക്കച്ചവടം ചെയ്യുന്നു. കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

‘കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്. കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയ വാക്ക് കണ്ടെത്തണം. ഇപ്പോള്‍ വില വല്ലാതെ കൂടിയിട്ടുണ്ട്.’ ഒരു കുതിരയുടെ വിലയൊന്നും അല്ലെന്നും മുഖ്യമന്ത്രി പരിഹാസത്തോടെ പറഞ്ഞു. കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമവുമായി ചിലര്‍ വരുന്നുണ്ടെന്നും കേരള ബദല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

error: Content is protected !!