നിർമ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഡിജിറ്റല്‍ എക്‌സ്-റെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഉദ്ഘാടനം ചെയ്തു

നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതക ള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയ ഏറ്റവും ആധുനികമായ ഡിജിറ്റല്‍ എക്‌സ്-റെ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചു. ഫുള്ളി ഓട്ടോമേറ്റഡ് ആൻഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എനെബിള്‍ഡ് ഡിജിറ്റല്‍ എക്‌സ്-റെ സംവിധാനമാണ് ഉത്തര കേരളത്തില്‍ ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തന നിരതമായത്.

ഇന്റര്‍നാഷണല്‍ റേഡിയോളജി ദിനമായ നവംബര്‍ 8ാം തിയ്യതി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഡോ. ഹംസ പി (ഹോള്‍ ടൈം ഡയറക്ടര്‍, ആസ്റ്റര്‍ മിംസ്), ഡോ. കെ. ജി. രാമകൃഷ്ണന്‍ (ഹെഡ്, ക്ലിനിക്കല്‍ ഇമേജിംഗ് ആന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി) എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ. ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ), ഡോ മുഹമ്മദ് റഫീഖ് പി കെ, (ഇന്റെർവെൻഷനിസ്റ്റ്), റേഡിയോളജിസ്റ്റ്മാരായ ഡോ. തജ്മൽ അബൂ, ഡോ സുജിത് ജനാർദ്ദനൻ , ഡോ ഷാൻ ജറാൾഡ് തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!