മൗലാനാ അബ്ദുള്‍ കലാം ആസാദ് അനുസ്മരണ പരിപാടി വിലക്കി കെപിസിസി

കെപിസിസിയില്‍ മൗലാന അബുള്‍ കലാം ആസാദ് അനുസ്മരണത്തിന് വിലക്ക്. ആസാദ് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മതമൈത്രി സംഗമമാണ് വിലക്കിയിരിക്കുന്നത്. പരിപാടി മാറ്റിവെക്കാനാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

കെ.പി.സി.സി മൈനോരിറ്റി വിഭാഗമാണ് അനുസ്മരണ പരിപാടിയുടെ സംഘാടകര്‍. എ.കെ ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയാണ് കെ സുധാകരന്‍ മാറ്റി വെക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനയില്‍ ആഭ്യന്തര പ്രശ്‌നമുള്ളതിനാലാണ് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കെ.പി.സി.സി വിശദീകരണം.

error: Content is protected !!