തുടർഭരണമെങ്കിൽ ഹിമാചലിലും ഏക സിവില്‍കോഡ് നടപ്പാക്കും; വാഗ്ദാനവുമായി ബി.ജെ.പി

ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് ബിജെപി. ഏക സിവില്‍കോഡ് അടക്കം 11 പ്രധാന വാഗ്ദാനങ്ങളാണ് ഹിമാചലില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ദിവസം മാത്രമാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും അതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ വ്യക്തമാക്കി.

error: Content is protected !!