ആലിയ ഭട്ടിനും റൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്.

ആലിയയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലുള്ള രൺബീറിന്റെ വസതിയിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ജൂണിൽ, ആലിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെട്ടുകൊണ്ട് താൻ അമ്മായാകുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചത്.

 

 

error: Content is protected !!