അടുത്ത വര്‍ഷം മുതല്‍ ജന്‍ഡര്‍ ജസ്റ്റിസ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തും: മന്ത്രി ആര്‍ ബിന്ദു

ജന്‍ഡര്‍ ജസ്റ്റിസ് അടുത്ത വര്‍ഷം മുതല്‍ കരിക്കുലത്തിന്റെ ഭാഗമാക്കുമെന്നും ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി ആര്‍ ബിന്ദു.

ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച്‌ അവബോധമുണ്ടാക്കാന്‍ ജന്‍ഡര്‍ ജസ്റ്റിസ് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കണം. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ലിംഗനീതിയും സാമൂഹി നീതിയും സംബന്ധിച്ച ഒരു കോഴ്സെങ്കിലും ചെയ്തിരിക്കണം. ഈ വര്‍ഷം മുതല്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച്‌ അവബോധമുണ്ടാക്കാന്‍ ജന്‍ഡര്‍ ജസ്റ്റിസ് പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാക്കണം. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ലിംഗനീതിയും സാമൂഹ്യ നീതിയും സംബന്ധിച്ച ഒരു കോഴ്‌സെങ്കിലും ചെയ്തിരിക്കണം’, മന്ത്രി പറഞ്ഞു.

error: Content is protected !!