സംസ്ഥാനത്ത് തിയേറ്ററുകളും ഓഡിറ്റോറിയവും തുറക്കാന്‍ ആലോചന: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. തിയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. ‘തിയേറ്ററും ഓഡിറ്റോറിയവും തുറക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ പരിശോധിക്കും.

അടുത്ത ഘട്ടത്തില്‍ പരിശോധന നടത്തും. ടിപിആര്‍ കുറയുന്നുണ്ട്. ആശ്വാസകരമാണ് കേരളത്തിലെ സ്ഥിതിയെന്ന് സജി ചെറിയാന്‍ പറഞ്ഞു. തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ചലച്ചിത്ര പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്നുണ്ട്. നേരത്തെ കൊവിഡ് ഒന്നാം തരംഗം കുറഞ്ഞപ്പോള്‍ തിയേറ്ററുകള്‍ തുറക്കുകയുണ്ടായി.

വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമായതോടെ തിയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇപ്പോള്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത്.

error: Content is protected !!