ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി ഇ. ശ്രീധരനും ജേക്കബ് തോമസും

ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി പ്രമുഖർ രംഗത്ത്. ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ച് മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും.

അതേസമയം, സംസ്ഥാനത്തെ 5 ജില്ലാ അധ്യക്ഷന്മാരെ മാറ്റാനൊരുങ്ങി ബിജെപി. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലാ പ്രെസിഡന്റുമാര്‍ക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാന്‍ സന്നദ്ധത അറിയിച്ചു. തിരുവനന്തപുരത്ത് നേതൃമാറ്റം ഉടന്‍ വേണ്ടെന്ന് കോര്‍ കമ്മിറ്റി.

തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് സംഘടനാ തലത്തില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദേശീയ നേതൃത്വം. നാല് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉള്‍പ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിര്‍ദേശം.

error: Content is protected !!