രാജ്യത്ത് പുതിയ 41,965 കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 41,965 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.  കഴിഞ്ഞ ദിവസത്തേക്കാള്‍ കൊവിഡ് കണക്കുകളില്‍ 35.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച്‌ 460 പേര്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ടത് 350 പേരായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 30,203 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 115 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ 1,512 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 1,217 പേര്‍ക്കും ആന്ധ്ര പ്രദേശില്‍ 1,115 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 338 പേര്‍ക്ക് മാത്രമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

error: Content is protected !!