പാനൂരിലെ രക്തസാക്ഷി സ്മാരകം: വിവാദത്തിൻ്റെ കാര്യമില്ലെന്ന് എം.വി ഗോവിന്ദൻ

പാനൂരിലെ രക്തസാക്ഷി സ്മാരക നിർമ്മാണം,
അനാവശ്യ വിവാദത്തിൻ്റെ കാര്യമില്ലെന്ന് എം.വി ഗോവിന്ദൻ.ബോംബ് നിർമാണത്തിനിടെ കൊല മരിച്ചവർക്ക് സ്മാരകം പണിതതിൽ വിവാദത്തിന്റെ കാര്യമില്ലന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദൻ.ബാക്കി എല്ലാം ജില്ലാ കമ്മിറ്റിയോട് ചോദിക്കണം.

കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും വളരെ പ്രദേശികമായ കാര്യങ്ങളിൽ പ്രാദേശിക നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും എം. വി ഗോവിന്ദൻ . സോളാർ വിഷയത്തിൽ സമരക്കാരുടെ ആവശ്യം അന്വേഷമായിരുന്നു അത് അന്നത്തെ മുഖ്യമന്ത്രി അംഗീരിച്ചു. ഇതിൽ കൂടുതൽ എന്തു വേണം സമരം വിജയിക്കാൻ .
മറ്റ് അനാവശ്യവിവാദങ്ങൾക്ക് മറുപടിയില്ലെന്നും CPM സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ വ്യക്തമാക്കി.

error: Content is protected !!