കേരളാ പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ്ങുണ്ടെന്ന് സംശയം: ആനി രാജ

കേരളാ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സി പി ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്റെ അഖ്യലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി. കേരളാ പോലീസ് സ്ത്രീ സുരക്ഷാ നയത്തിനെതിരെ ബോധപൂര്‍വ്വമായി ഇടപെടുന്നു. പോലീസ് അനാസ്ഥ കൊണ്ട് മരണമുണ്ടാക്കുന്നെന്നും അവര്‍ പറയുന്നു.

ദേശീയ തലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്ന രീതിയില്‍ കേരളാ പോലീസ് പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കേരളാ പോലീസ് ആര്‍ എസ് എസ് ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം ഗൗരവമായി എടുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

സ്ത്രീ സുരക്ഷാ വിഷയങ്ങളില്‍ കേരളാ പോലീസിനുണ്ടായ വീഴ്ചകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എണ്ണിപ്പറഞ്ഞായിരുന്നു ആനി രാജയുടെ വിമര്‍ശനം. പോലീസ് ജാഗരൂഗമായി ഇടപെട്ടിരുന്നെങ്കില്‍ കണ്ണൂരിലെ ഗാര്‍ഹിക പീഡന മരണം ഒഴിവാക്കാമായിരുന്നെന്ന് അവര്‍ പറഞ്ഞു.

error: Content is protected !!