സ്ത്രീകളെ അവഗണിക്കുന്നു: കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രാഥമിക അംഗത്വം മുതല്‍ എല്ലാ പാര്‍ട്ടി പദവികളും ഒഴിയുന്നതായി റോസക്കുട്ടി അറിയിച്ചു. ഹൈക്കമാന്‍ഡ് മുതല്‍ ഗ്രൂപ്പ് വളര്‍ത്തുന്ന തിരക്കിലാണെന്നും റോസക്കുട്ടി പറഞ്ഞു.

കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വയനാട്ടിലെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

കല്‍പ്പറ്റ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വയനാട്ടിലെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കരുണാകരന്റെ കാലം മുതല്‍ വയനാട് ജില്ലയിലെ അറിയപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു കെ സി റോസക്കുട്ടി. ബത്തേരിയില്‍ നിന്ന് നേരത്തെ നിയമസഭയിലെത്തിയ റോസക്കുട്ടി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായിരുന്നു.

error: Content is protected !!