സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തി.

രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്ന് 37,960 ആയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച്‌ വില കുത്തനെ കുറഞ്ഞിരുന്നു. അതിനു ശേഷം ഇതു രണ്ടാം തവണയാണ് വില ഉയരുന്നത്.

error: Content is protected !!