രാജ്യത്ത് 24 മണിക്കൂറിനിടെ 44,878 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 44,878 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 49,079 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 87,28,795 ആയി. കോവിഡ് മുക്തരായവരുടെ എണ്ണം 81,15,580 ആണ്.

547 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് മരണസംഖ്യ 1,28,688 ആയി. 4,84,547 പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

error: Content is protected !!