ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി. കമറുദ്ദീനെതിരെ കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തി
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി. കമറുദീന് എംഎല്‍എയ്ക്കെതിരെ അന്വേഷണ സംഘം കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളില്‍ പ്രതിഭാഗം ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും.
കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്തതിന് ശേഷം കമറുദീനെ ഇനി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ പൂക്കോയ തങ്ങള്‍ ഒളിവിലാണ്.