വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു

ആലപ്പുഴയിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തകരാറുകൾ പരിഹരിച്ചത്. ഉദ്യോഗസ്ഥർ സ്ഥാനാർഥികളെ വിവരങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.

ഇടിമിന്നലിലാണ് സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായത്. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിന്റെ സിസിടിവികൾ ആണ് നശിച്ചത്. രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിലാണ് സ്ട്രോങ്ങ്‌ റൂമുകൾ.

സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. അടിയന്തിരമായി സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്‌ട്രോങ് റൂം പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ നിയോഗിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.

error: Content is protected !!