കണ്ണൂരിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്

കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്‌സിന്റെയും ഫീമെയില്‍ സ്റ്റാഫ് നഴ്‌സിന്റെയും  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഉദ്യോഗാര്‍ഥികള്‍ ബി എസ് സി നഴ്‌സിംഗ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്‌സ് പാസായവരായിരിക്കണം.  പാലിയേറ്റീവ് കെയര്‍ നഴ്‌സിംഗില്‍ മുന്‍പരിചയവും സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള സന്നദ്ധതയും അഭിലഷണീയം.  താല്‍പര്യമുള്ളവര്‍ സൂപ്രണ്ട്, ഗവ.വൃദ്ധ സദനം, കണ്ണൂര്‍, ചാല്‍, അഴീക്കോട് പി ഒ എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം.  ഇ മെയില്‍: gohkswj@gmail.com.  ഫോണ്‍: 9447363557, 04972771300.

error: Content is protected !!