കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ (സെപ്തംബർ 27 ഞായർ ) ഭാഗീകമായി വൈദ്യുതി മുടങ്ങും.220 കെവി അരീക്കോട് – കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതെന്ന് കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച അറ്റകുറ്റപണി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പ്രവൃത്തികൾ മാറ്റിവെക്കുകയായിരുന്നു

error: Content is protected !!