എന്‍ട്രന്‍സ് പരിശീലനം; അപേക്ഷ ക്ഷണിച്ചു

കഴിഞ്ഞ അധ്യയന വര്‍ഷം പ്ലസ്ടുവിന് സയന്‍സും കണക്കുമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിലെങ്കിലും ബി ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് 2021 ലെ നീറ്റ്/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണച്ചു. 2020 ലെ മെഡിക്കല്‍ പ്രവേശന പരിശീലന ക്ലാസില്‍ പങ്കെടുത്തവര്‍ക്കും അപേക്ഷിക്കാം.

എന്നാല്‍ രണ്ടില്‍ കൂടുതല്‍ തവണ പരിശീലനത്തില്‍ പങ്കെടുത്തവരെ പരിഗണിക്കുന്നതല്ല. അപേക്ഷകരില്‍ നിന്നും യോഗ്യരായ 90 പേരെ തെരഞ്ഞെടുത്ത് സംസ്ഥാനത്തെ പ്രമുഖ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാല പരിശീലനം ഓണ്‍ലൈനായി നല്‍കും. താല്‍പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പഠിക്കുന്നതിനുള്ള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ്ടു, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ അപേക്ഷിക്കണം.

അവസാന തീയതി ഒക്ടോബര്‍ ഒന്ന് വൈകിട്ട് നാല് മണി. നിശ്ചിത സമയത്തിനകം ലഭിക്കാത്ത, ആവശ്യമായ രേഖകളില്ലാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.

error: Content is protected !!