മനുഷ്യരിൽ പരീക്ഷിക്കാൻ തയ്യാറായി മൂന്ന് ഇന്ത്യൻ വാക്സിനുകൾ

മൂ​ന്ന് ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വി​ഡ് വാ​ക്സി​നു​ക​ൾ കൂ​ടി മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ന് ത​യാ​റാ​യി. ജെ​ന്നോ​വ ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ബ​യോ​ള​ജി​ക്ക​ൽ ഇ, ​ഭാ​ര​ത് ബ​യോ​ടെ​ക്ക് എ​ന്നീ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​ണ് ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

നി​ല​വി​ൽ ക്ലി​നി​ക്ക​ൽ ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലു​ള്ള ര​ണ്ട് വാ​ക്സി​നു​ക​ളി​ൽ ഒ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റേതാ​ണ്. മ​റ്റൊ​ന്ന് സൈ​ഡ​സ് കാ​ഡി​ല്ല എ​ന്ന ക​ന്പ​നി​യു​ടേ​തും.

നി​ര​വ​ധി വാ​ക്സി​ൻ പ​രീ​ക്ഷ​ണം വി​വ​ധ ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. അ​തി​ൽ മൂ​ന്നെ​ണ്ണം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ന് മു​ന്പു​ള്ള ക​ട​ന്പ​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​വ ഉ​ട​ൻ മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷി​ക്കു​മെ​ന്ന് രാ​ജ്യ​ത്തെ വാ​ക്സി​ൻ നി​ർ​മ്മാ​ണം ഏ​കോ​പി​പ്പി​ക്കു​ന്ന ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡോ. ​രേ​ണു സ്വ​രൂ​പ് പ​റ​ഞ്ഞു.


error: Content is protected !!