റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ വില

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് ​ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് 280 രൂപയും വര്‍ധിച്ചു. ​ഗ്രാമിന് 4,575 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 36,600 രൂപയും.

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,540 രൂപയായിരുന്നു നിരക്ക്. പവന് 36,320 രൂപയും. അന്താരാഷ്‌ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രോയ് ഔണ്‍സിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയില്‍ 1, 810 ഡോളറാണ് നിലവിലെ നിരക്ക്.

കൊവിഡ് -19 ആശങ്കകളെ തുടര്‍ന്ന് അന്താരാഷ്‌ട്ര സ്വര്‍ണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില ഉയരാനിടയാക്കിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 40,000 ത്തിലേറെ രൂപ നല്‍കേണ്ടി വരും.

error: Content is protected !!