പകര്‍ച്ചവ്യാധി നിയമം ലംഘിക്കല്‍: പിഴ ഈടാക്കാന്‍ വിജ്‌ഞാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കു മേല്‍ ചുമത്തേണ്ട പിഴ സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പിഴ ചുമത്താനുള്ള അധികാരം അതാത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.

ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ. സാമൂഹ്യ അകലത്തിന്റെ ലംഘനം, പൊതുനിരത്തില്‍ തുപ്പുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ. വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും. ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തില്‍ ബുധനാഴ്ച 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

error: Content is protected !!