കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രത്യേക ഇളവ്

കണ്ണൂർ  : കോവിഡ്- 19 ജില്ലയിൽ വ്യാപിച്ചു വരുന്ന സാഹചര്യ ത്തിൽ കേരള സർക്കാരിന്റെ നിർദ്ദേശാനുസരണം ചികിത്സയ്ക്കായ് ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിലും മറ്റ് കോവിഡ് സെന്ററുകളിലും ചികിത്സയ്ക്കായി എത്താൻ സാധിക്കാത്ത സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന കോവിഡ് ഇതര രോഗികൾക്ക് പഞ്ചായത്ത്, കോർപ്പറേഷൻ അധികാരികളുടെ സാക്ഷ്യ പത്രവുമായി വന്നാൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ഇളവ് നൽകും .

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരുടെയും, ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശം മാനിച്ചുകൊണ്ട് ഇളവ് നൽകാൻ ആസ്റ്റർ മിംസ് ക്ലസ്റ്റർ CEO ശ്രീ ഫർഹാൻ യാസിൻ ഉറപ്പു നൽകിയിട്ടുണ്ട്.

ആസ്റ്റർ മിംസ് കണ്ണൂരിൽ വിദഗ്ധ ചികിത്സാ വിഭാഗങ്ങളിലെ ഒ പി സംവിധാനം സാധാരണ പോലെ തുടർന്നും ഊർജ്ജിതമായി തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. കണ്ണൂർ കാസർകോഡ് ജില്ലകളിലെ വ്യത്യസ്ഥങ്ങളായ ഹോസ്പിറ്റലുകളിൽ നിന്നും വിദഗ്ധ ചികിത്സ തേടി എത്തുന്നവർക്കും അത്യാഹിത വിഭാഗങ്ങളിൽ തീവ്രപരിചരണം ആവശ്യമുള്ളവർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന സംവിധാനം അടക്കമുള്ള എമർജൻസി ക്രിറ്റിക്കൽ കെയർ വിഭാഗവും, അത്യാവശ്യമായി വരുന്ന ICU സംവിധാനവും കോവിഡ് സുരക്ഷിതത്വം ഉറപ്പുവരുത്തി 24 മണിക്കൂറും വിദഗ്ധരായ ഡോക്ടർമാരും പരിചയസമ്പന്നരായ നേഴ്സുമാരുടെയും സേവനവും ഹോസ്പിറ്റലിൽ ലഭ്യമാണ്.

വിവിധ ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി O497 6641000, 2838000 എന്നീ നമ്പറുകളിലൂടെയുള്ള ബുക്കിംങ്ങ് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9656111666, 8547667799 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!