കണ്ണൂരിൽ 25 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 25 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പരിയാരം 16, പേരാവൂര്‍ 16, ഇരിട്ടി 13, 16, അഞ്ചരക്കണ്ടി 15, മാലൂര്‍ 14, അയ്യന്‍കുന്ന് 6, കോട്ടയം മലബാര്‍ 4, തൃപ്പങ്ങോട്ടൂര്‍ 17 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14-ാം ഡിവിഷനും പയ്യന്നൂര്‍ 20, കടന്നപ്പള്ളി പാണപ്പുഴ 12, കരിവെള്ളൂര്‍ പെരളം 10, തളിപറമ്പ 11, ആന്തൂര്‍ 10, മാങ്ങാട്ടിടം 3, മുഴപ്പിലങ്ങാട് 7, മട്ടന്നൂര്‍ 28, മാടായി 12, അഴീക്കോട് 23, ധര്‍മ്മടം 15, മുഴക്കുന്ന് 1, കോട്ടയം മലബാര്‍ 11, തില്ലങ്കേരി 7, കൂടാളി 15    എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.

error: Content is protected !!