കണ്ണൂർ സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ കല്ല്യാശ്ശേരി സ്വദേശി കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയിൽ ലത്തീഫ് (42) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ദുബായിൽ ടാക്സിഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ലത്തീഫ്. അഴീക്കോട് സ്വദേശിയായ ജസീല ആണ് ഭാര്യ . ലബീബ് ,സഹൽ  എന്നിവർ മക്കളാണ്. ഹനീഫ,റഷീദ, ഷാഫി, ഷൈജൽ എന്നിവർ സഹോദരങ്ങളാണ്.

error: Content is protected !!