കൊറോണ കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2550 പേര്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2550 പേര്‍. ഇവരില്‍ 72 പേര്‍ ആശുപത്രിയിലും 2478 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 38 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളും ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 30 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 3969 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3635 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3450 എണ്ണം നെഗറ്റീവാണ്. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസറ്റീവ് ആയത് 78 എണ്ണം.

 

error: Content is protected !!