സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി.
സംസ്ഥാനത്ത് ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിലുള്ളത്. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് 81 ഹോട്ട്സ്പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്സ്പോര്‍ട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.