കൊവിഡ് 19: കണ്ണൂരില്‍ പരാതികള്‍ വട്സാപ്പ് വഴി അറിയിക്കാം

കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പരാതികള്‍ വട്സാപ്പ് വഴി അറിയിക്കണമെന്ന് കണ്ണൂര്‍ കളക്ടര്‍. കണ്ണൂരിന് പുറത്ത് അകപ്പെട്ട ധാരാളം പേരാണ് തിരിച്ചു വരാനുള്ള അവസരം ഉപയാഗിച്ചു കാണുന്നത്. ഒരു ദിവസം വളരെയധികം പേർ നേരിട്ട് വിളിക്കുന്നു, സന്ദേശങ്ങൾ അയക്കുന്നവരും ഉണ്ട്‌. എന്നാല്‍ എല്ലാവര്‍ക്കും നേരിട്ട് വിശദമായ മറുപടി ഫോണിലൂടെ നൽകുക എന്നതും അപ്രായോഗികമായതിനാലാണ് വട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത് കളക്ടര്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ധാരാളം അപേക്ഷകരാണ് കണ്ണൂരിലേക്ക് തിരിച്ചു വരാനുള്ള അവസരം ഉപയാഗിച്ചു കാണുന്നത്. ഒരു ദിവസം വളരെയധികം പേർ എന്നെ നേരിട്ട് വിളിക്കുന്നു, സന്ദേശങ്ങൾ അയക്കുന്നവരും ഉണ്ട്‌. എനിക്കയക്കുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കുക എന്നല്ലാതെ നേരിട്ട് എല്ലാവർക്കും മറുപടി ഞാൻ തന്നെ അയക്കുക, എന്നതും എല്ലാവർക്കും വിശദമായ മറുപടി ഫോണിലൂടെ നൽകുക എന്നതും അപ്രായോഗികമായി വന്നിരിക്കുന്നു. ഈ അടിയന്തിര സാഹചര്യത്തിൽ മറ്റ് അടിയന്തിര ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയുമുണ്ടാക്കുന്നു. അതിനാൽ നേരത്തെ അറിയിച്ച താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാൻ ഒരിക്കൽ കുടി താല്പര്യപ്പെടുന്നു. whatsApp സന്ദേശങ്ങൾ 9400066061,9744111954 എന്നീ നമ്പറുകളിലാണ് അയക്കേണ്ടത്. എല്ലാവരുടെ വിഷമങ്ങളും പരിഹരിക്കാൻ പരമാവധി ശ്രമിക്കുക്കന്നുണ്ട്. ഈ വിഷമഘട്ടത്തിൽ നിങ്ങളോടൊപ്പം തന്നെയാണ് ഞങ്ങളെല്ലാവരും…

error: Content is protected !!