ലോക്ക്ഡൗണ്‍ ലംഘനം: ബിന്ദു കൃഷ്ണ അറസ്റ്റില്‍

കൊല്ലം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ പ്രതിഷേധിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍. പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്.

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച്‌ നിവേദനം നല്‍കാന്‍ കൂട്ടമായെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

error: Content is protected !!