ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം

തിരുവനന്തപുരം: കേരളം ലോക്ക് ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ചു എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആരോപണത്തിന് പിന്നാലെ നിലവില്‍ ലോക്ക് ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ തിരുത്താന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. സംസ്ഥാനം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ലെങ്കിലും ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.

error: Content is protected !!