കേ​ര​ളം ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടില്ലെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ കേ​ര​ളം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സം​സ്ഥാ​നം ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ച​ത്. കേ​ന്ദ്രം നോ​ട്ടീ​സ് അ​യ​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ കാ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു. മറുപടി നല്‍കുന്നതിലൂടെ തെറ്റിദ്ധാരണ പരിഹരിക്കാനാകും. കേന്ദ്ര നിലപാടും സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഒരേ പാളത്ത‌ിലൂടെ സഞ്ചരിക്കുന്നവയാണ്. യാതൊരു തരത്തിലുള്ള ഭിന്നതയും ഇതിലില്ലെന്ന് മന്ത്രി വിശദീകരിച്ചു.

അതേസമയം കേ​ര​ളത്തില്‍ ഏ​പ്രി​ല്‍ 15ന് ​പു​റ​പ്പെ​ടു​വി​ച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശങ്ങള്‍ക്ക് വിരുദ്ധമെന്നാണ് കേ​ന്ദ്ര​സര്‍ക്കാരി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. തുടര്‍ന്ന് ഇത് സംബന്ധിച്ച്‌ കേ​ര​ള​ത്തോ​ട് വി​ശ​ദീ​ക​ര​ണം ആവശ്യപ്പെട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നോട്ടീസ് അയക്കുകയായിരുന്നു.

കേ​ര​ള​ത്തി​ല്‍ ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി ബാ​ര്‍​ബ​ര്‍​ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇ​ത് ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വാദം.

error: Content is protected !!