ബജറ്റ് അവതരണം തുടങ്ങി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്​ ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന്​ ധനമന്ത്രി നിര്‍മല സീതാരാമന്‍. 2014 മുതല്‍ രാജ്യത്ത്​ 284 ബില്ല്യണ്‍ ഡോളറി​​ന്‍റെ വിദേശ നിക്ഷേപമാണ്​ ഉണ്ടായത്​​. രാജ്യത്തി​ന്‍റെ പൊതുകടം 52 ശതമാനത്തില്‍ നിന്നും 48 ശതമാനമായി കുറഞ്ഞു. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

ജി.എസ്‌.ടി റിട്ടേണുകള്‍ ഈ സാമ്ബത്തിക വര്‍ഷം 40 കോടി കവിഞ്ഞു. ജി.എസ്.ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞു. രാജ്യത്ത്​ 60ലക്ഷം പുതിയ നികുതിദായകര്‍ ഉണ്ടായതായും ധനമന്ത്രി ബജറ്റ്​ പ്രസംഗത്തില്‍ പറഞ്ഞു.

error: Content is protected !!