കൊറോണ വൈ​​​റ​​​സ്: മരിച്ചവരുടെ എണ്ണം 258 ആയി

ന്യൂഡല്‍ഹി : കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗം​​​മൂ​​​ലം ചൈ​​​ന​​​യി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 258 ആ​​​യി. 11,000 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചൈ​​​ന​​​യ്ക്കു പു​​​റ​​​മേ 22 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി നൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍​​​ക്ക് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടു​​​ണ്ട്.​​​ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന വ്യാ​​​ഴാ​​​ഴ്ച ആ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. രോഗബാധിതരുടെ എണ്ണം 75,000 കടക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. അടുത്ത കാലത്ത് ചൈന സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് അടക്കം അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകള്‍ പൂട്ടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സ്പെയിനിലും യുകെയിലും അടക്കം കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍
യുറോപ്പിലും അതീവ ജാഗ്രതയാണ് തുടരുന്നത്.2003ല്‍ രണ്ട് ഡസനിലധികം രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ച സാര്‍സിനെക്കാള്‍ ഭീകരമാണ് കൊറോണ ബാധയെന്നാണ് വിലയിരുത്തല്‍.

error: Content is protected !!