മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ പതിനൊന്നുമണിയ്ക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനെ വരവേല്‍ക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നത്.

ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റില്‍ ശമ്പള വരുമാനക്കാര്‍ ഉറ്റുനോക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ മുരടിപ്പ് മാറ്റാന്‍ എന്ത്പദ്ധതിയായിരിക്കും ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

2020 ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. 2024 ഓടെ അഞ്ച്ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ബജറ്റാകും ഇന്ന് അവതരിപ്പിക്കുന്നത്‌.

ഈ വര്‍ഷം വളര്‍ച്ച 5 ശതമാനവും അടുത്ത വര്‍ഷം 6-6.5 ശതമാനവുമെന്നാണ് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നത്.

കൂടാതെ ആഗോളതലത്തിലുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കര്‍ഷകര്‍ക്കും ചെറുകിടവ്യ വസായികള്‍ക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.

 

error: Content is protected !!