കുറവിലങ്ങാട് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം: ​കോട്ടയം ​ കുറവിലങ്ങാട്​ കാറും ലോറിയും കൂട്ടിയിടിച്ച്‌​ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. ഉള്ളാട്ടില്‍പടി തമ്പി (68), ഭാര്യ വത്സല(65), തമ്പിയുടെ മകന്‍ ബിനോയിയുടെ ഭാര്യ പ്രഭ(46),  മകന്‍ അമ്പാടി(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ്​ മരിച്ചത്​.

വെള്ളിയാഴ്​ച അര്‍ധരാത്രിയോടെയാണ്​ അപകടമുണ്ടായത്​. കോട്ടയത്ത്​ നിന്ന്​ പെരുമ്ബാവൂരിലേക്ക്​ തടിയുമായി പോയ ലോറിയും കുറവിലങ്ങാട്​ ഭാഗത്ത്​ നിന്ന്​ ഏറ്റുമാനൂരിലേക്ക്​ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക്​ പോയി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തിറക്കാന്‍ സാധിച്ചില്ല.

error: Content is protected !!