കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ഷൊര്‍ണൂര്‍ വരെ നീട്ടുന്നു

കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ നാളെ ( ഫെബ്രുവരി ഒന്ന് ) മുതല്‍ ഷൊര്‍ണൂര്‍ വരെ നീട്ടി റെയില്‍വേ. ചെറിയ സ്റ്റേഷനുകളിലേക്ക് വൈകുന്നേരം 5.45 ന് ശേഷം കോഴിക്കോട്ടുനിന്ന് ട്രെയിന്‍ സര്‍വ്വീസ് ഇല്ലാതിരുന്നത് യാത്രക്കാര്‍ക്ക് ക്ലേശകരമായിരുന്നു. പാസഞ്ചര്‍ ഷൊര്‍ണൂരേക്ക് നീട്ടിയതോടെ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് എം.കെ. രാഘവന്‍ എംപി പറഞ്ഞു.

വൈകുന്നേരം 5.20-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന പാസഞ്ചർ(56652) രാത്രി 8.25-നാണ് കോഴിക്കോട്ടെത്തുന്നത്. 8.48-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
error: Content is protected !!