ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 204 പോയിന്‍റ് നേട്ടത്തില്‍ 41111 ലും നിഫ്റ്റി 52 പോയിന്‍റ് ഉയര്‍ന്ന്‍ 12085 ലുമെത്തി.

കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഐടിസി, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, യുപിഎല്‍, വിപ്രോ, ഗെയില്‍, എച്ച്‌സിഎല്‍ ടെക്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!