കുറുമാത്തൂരില്‍ ദന്തൽ ക്ലിനിക്ക് ആരംഭിച്ചു

കണ്ണൂര്‍:  തളിപ്പറമ്പ്, കുറുമാത്തൂർ ടൗണിലാണ് ദന്തൽ പരിചരണ രംഗത്ത് നൂതന സാങ്കേതിക വിദ്യകളോടു കൂടി ഡൈമഡ് എസ്തട്ടിക്ക് ദന്തൽ കെയർ എന്ന പേരിൽ പുതിയ സംരഭം ആരംഭിച്ചത്.

ചീഫ് ദന്തൽ സർജൻ ഡോ.ദീപ്നയുടെ നേതൃത്വത്തില്‍ തുടങ്ങിയ ക്ലിനിക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉൽഘാടനം ചെയ്തു.

ചടങ്ങിൽ റിട്ട. പ്രൊഫസർ മോഹനൻ സ്വഗതവും, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഐ.വി.നാരായണൻ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ ശ്രീമതി. രജനി ആശംസകൾ അർപ്പിച്ചു. മറ്റ് പ്രഖുകരുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് ധന്യമായി. ഡോ. ദീപ്ന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!