ജാമിഅ വെടിവെപ്പ് നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍: കൊലപാതക ശ്രമത്തിന് കേസ്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. 17കാരനായ ഇയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണത്രെ ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയത്.

സ്‌കൂളിലേക്കെന്നു പറഞ്ഞിറങ്ങിയ ഇയാള്‍ പക്ഷേ പോയത് പ്രതിഷേധം നടക്കുന്നിടത്തേക്കാണ്. തന്‍റെ കറുത്ത ജാക്കറ്റില്‍ ഒരു തോക്കും ഒളിച്ചുവെച്ചായിരുന്നു യാത്ര. പ്രതിഷേധക്കാര്‍ക്കിടയില്‍ എത്തിയ ശേഷം ഒരു ഫേസബുക്ക് ലൈവും ചെയ്തു അക്രമി.

പൊലിസ് പിടികൂടും മുമ്പ് ഭീതിദമായ നിരവധി രംഗങ്ങള്‍ക്കാണ് ജാമിഅ പരിസരം സാക്ഷ്യം വഹിച്ചത്. ആള്‍ക്കൂട്ടത്തിനു നേരെ തോക്കു ചൂണ്ടിയും മുദ്രവാക്യം വിളിച്ചും ഇയാള്‍ അക്രമാസക്തനായി.

സുഹൃത്താണ് തനിക്ക് തോക്ക് സംഘടിച്ചു തന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിഅയിലേക്ക് പോയതെന്നും ഇയാള്‍ പറഞ്ഞതായി പൊലിസ് പറയുന്നു. പ്രതിയെ 12 മണിയോടെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെയാണ് ഡല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടന്നത്.പൊലിസ് കയ്യുംകെട്ടി നോക്കി നില്‍ക്കേ ആയിരുന്നു അക്രമിയുടെ അഴിഞ്ഞാട്ടം. വെടിവയ്പില്‍ ഷദാബ് ഫാറൂഖ് എന്ന കശ്മീരി വിദ്യാര്‍ഥിക്ക് പരുക്കേറ്റു. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം(യെ ലോ ആസാദി) എന്ന് പറഞ്ഞായിരുന്നു വെടിവയ്പ്. വെടിവയ്പിന്റെ വിഡിയോ എ.എന്‍.ഐ പുറത്തുവിട്ടിരുന്നു.

error: Content is protected !!