കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസ്: മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിൽ. ബംഗ്ലാഗാങ്ങിൽപ്പെട്ട ഇല്യാസ് ഷിക്കാരി(36)യാണ് ബംഗാൾ അതിർത്തിയിൽ പിടിയിലായത്. പ്രതിയെ കണ്ണൂരിലെത്തിക്കാൻ പോലീസ് സംഘം കൊൽക്കത്തയിലേക്ക് പുറപ്പെട്ടു.

ഇതേ കേസിൽ കൂട്ടുപ്രതിയായ മാണിക് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ കൊണ്ടുപോകുംവഴി ചെറുതുരുത്തിയിൽ തീവണ്ടിയിൽനിന്ന് ചാടിരക്ഷപ്പെട്ടിരുന്നു. ബുധനാഴ്ച മാണിക് പിടിയിലായി.

അതിനിടെയാണ് മുഖ്യപ്രതിയായ ഇല്യാസ് ഷിക്കാരി പിടിയിലായ വിവരം പുറത്തുവന്നത്. കൊള്ളസംഘത്തിന്റെ നേതാവും മൂന്ന് കൊലക്കേസിലും നിരവധി കവർച്ചക്കേസിലും പ്രതിയുമായ ഇയാൾ ഇല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോർട്ട് സ്വന്തമായുള്ള ഇല്യാസ് ഇന്ത്യയിൽ നിരവധി കവർച്ചകളാണ് നടത്തിയത്. ഇല്യാസ് പിടിയിലായതോടെ കണ്ണൂരിലെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ ആദ്യം പിടിയിലായ മുഹമ്മദ് ഹിലാലിന് ജാമ്യം ലഭിച്ചിരുന്നു.

error: Content is protected !!