തമിഴ്നാട്ടിൽ കാക്കയിറച്ചി വിറ്റ രണ്ടു പേർ അറസ്റ്റിൽ
രാമേശ്വരം: തമിഴ്നാട്ടിലെ രാമേശ്വരത്താണ് സംഭവം ചിക്കൻ സ്റ്റാളുകളിൽ കാക്കയിറച്ചി വിറ്റ രണ്ടു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട് . 150 ചത്ത കാക്കകളെയാണ് ഇവരിൽനിന്നു പിടികൂടിയിയത്.
ക്ഷേത്രത്തിൽ ബലിച്ചോർ തിന്ന കാക്കകൾ ചത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
മദ്യം ചേർത്ത ഭക്ഷണം നല്കിയതാണു കാക്കകൾ ചാകാൻ കാരണമായത്. കോഴിയിറച്ചിയും കാക്കയിറച്ചിയും ഇട കലർത്തിയായിരുന്നു ചിക്കൻ സ്റ്റാളുകളിൽ വിൽപ്പന നടത്തിയിരുന്നത്.