കശ്​മീരില്‍ ഏറ്റുമുട്ടല്‍: സു​ര​ക്ഷാ​സേ​ന ഒരു ഭീ​ക​ര​നെ വധിച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്​മീ​രി​ലെ ന​ഗ്രോ​ത​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ന​ഗ്രോ​ത​യി​ല്‍ ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത‍​യി​ലെ ടോ​ള്‍ പ്ലാ​സ​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ട്ര​ക്കി​ലെ​ത്തി​യ തീ​വ്ര​വാ​ദി​ക​ള്‍ പോ​ലീ​സു​കാ​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കാ​യി പോ​ലീ​സ് ട്ര​ക്ക് ത​ട​ഞ്ഞ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. നാ​ല് തീ​വ്ര​വാ​ദി​ക​ളാ​ണ് ട്ര​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ളെ വെ​ടി​വ​ച്ചു​വീ​ഴ്ത്താ​നാ​യെ​ങ്കി​ലും മ​റ്റു​ള്ള​വ​ര്‍ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ര​ക്ഷ​പെ​ട്ടു. ഇ​വ​ര്‍​ക്കാ​യി സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

error: Content is protected !!